സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്: പവന് ₹2000 വര്‍ധിച്ച് ₹72,200 കവിഞ്ഞു
കൊച്ചി – ദിവസങ്ങളായി താഴ്ന്ന നിലയില്‍ തുടരുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ₹2000 രൂപയുടെ വര്‍ധനവുണ്ടായതോടെ സ്വര്‍ണവില വീണ്ടും ₹72,000 കടന്നു. ഇന്ന് ഒരു പവന്റെ വില ₹72,200 ആയി ഉയര്‍ന്നു. ഗ്രാമിന് ₹50 വര്‍ധിച്ച് നിലവിലെ വില ₹9025 ആണ്. ഏപ്രില്‍ 23 മുതല്‍ തുടർന്ന വിലയിടിവിനൊടുവിലാണ് ഈ വര്‍ധനവ്. ഏപ്രിൽ 12ന് സ്വര്‍ണവില ₹70,000 കടന്നതിന് ശേഷം, പത്തുദിവസത്തിനിടെ 4000 രൂപ വരെ കുറവുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ₹2160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.